Showing posts with label News. Show all posts
Kerala Tourism gets nod for seaplane services
THIRUVANANTHAPURAM: The state government on Wednesday gave its go ahead to the Kerala Tourism to launch seaplane services to boost tourism.
"It has been decided to go ahead with seaplane operations which will boost tourism activities in the state," Chief Minister Oommen Chandy told reporters after the weekly cabinet meeting on Wednesday.
"Authorities have been asked to go ahead and begin talks with seaplane operators to begin operations," he added.
In June 2013, seaplane operations were inaugurated but it were kept on hold following strong protests from the fishing community as they feared that their livelihood will be affected.
"Yes, there were issues. At certain places we have been able to convince those who had fears and while at some other places our talks are continuing. Hence, we have decided to begin operations where there will be no resistance," said Chandy.
The places, the tourism department identified for seaplane services, include Kollam, Alapuzha, Bekal (Kasargode) Bolgatty (in Kochi) Wayanad and Munnar.
Generally seaplane services are operated by aircraft that can take six to eight passengers and these aircraft can fly around 6,500 feet above ground which is expected to provide a breathtaking view of the greenery which Kerala is known for.
Varkala can soon boast of world class aquarium
Varkala: If things go as planned, a huge aquarium will soon come up here in Varkala, offering a visual treat of colours. The four-storey spiral building is coming up in the compound of a shrimp hatchery in Odayam. Work is progressing in such a way that the facility can be opened during Onam.
It will give visitors to the coast of Varkala a visual treat of rare fish and other creatures, both local and foreign, which live in fresh water and the sea. A central pool, which will welcome visitors, will be the main attraction of the aquarium. It will be possible to touch big fish in this pool.
From there, visitors circling up the stairs will be able to see fish and other aquatic creatures in large glass containers. Another attraction will be a tall cylindrical aquarium. A 3D theatre is also being built to introduce the sea to children. The top floor will have a restaurant. The total cost of construction is 3.5 crore rupees, said hatchery manager E. Najeeb.
The aquarium, coming up under the aegis of the Agency for Development of Aquaculture, Kerala (ADAK), will initially have cone fish, butterfly, sergeant, flat, jelly, damsel, eel, etc.
People connected to the aquarium say it will have a bigger collection than the aquarium run by the Central Marine Fisheries Research Institute in Vizhinjam. It will have about 80 tanks that are 4-8 feet in size. The aquarium, which is coming up alongside the hatchery that started operations in 2006, is built by Costford.
The hatchery has earned profits for the fifth year in a row.Once the aquarium is ready, it will give a big boost to ADAK. A meeting, chaired by Varkala Kahar MLA, reviewed the progress of the project the other day.
Source: @ manoramaonline.com
Increase in fever patients in Varkala, Thiruvananthapuram
വര്‍ക്കലയിലും സമീപപ്രദേശങ്ങളിലും പനി ബാധിച്ച് ചികിത്സ
തേടിയെത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. താലൂക്കാശുപത്രിയിലും
പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും സ്വകാര്യ ആശുപത്രികളിലും കഴിഞ്ഞ
രണ്ടാഴ്ചയായി പനിക്കാരുടെ തിരക്കാണ്. വൈറല്‍ പനിയാണ്
പടര്‍ന്നുപിടിക്കുന്നത്. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ പനി ബാധിച്ച്
ചികിത്സ തേടുന്നു. ഇടവിട്ട് മഴപെയ്യുന്നതുകാരണം വെള്ളം കെട്ടിനിന്ന്
കൊതുകുകളുടെ പ്രജനനകേന്ദങ്ങള്‍ പെരുകുന്നത് ഡെങ്കിപ്പനി
പടര്‍ന്നുപിടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. പനിബാധിതര്‍ക്ക് നല്ല
ശരീരവേദനയും അനുഭവപ്പെടുന്നുണ്ട്. ചുമ, ശ്വാസതടസ്സം, വിമ്മിട്ടം എന്നിവയും
കണ്ടുവരുന്നു. പനി വന്നാല്‍ പൂര്‍ണമായി മാറാന്‍ ഒരാഴ്ചയെങ്കിലും വേണം.
ആന്റിബയോട്ടിക് നല്‍കാതെ പനി മാറാത്ത സ്ഥിതിയാണുള്ളത്. ധാരാളം വെള്ളം
കുടിക്കുകയും നല്ല വിശ്രമവുമുണ്ടെങ്കില്‍ മാത്രമേ പനി നിയന്ത്രിക്കാന്‍
കഴിയൂവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
പനി കൂടിയതോടെ ആശുപത്രികളില്‍ ഒ.പി.യുടെ എണ്ണവും വര്‍ധിച്ചു. വര്‍ക്കല താലൂക്കാശുപത്രിയില്‍ ശരാശരി 1200 ഒ.പി.യുണ്ടായിരുന്നത് 1500 ആയി ഉയര്‍ന്നിട്ടുണ്ട്. ഡെങ്കിപ്പനി ഇനിയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എച്ച് വണ്‍ എന്‍ വണ്‍ രോഗലക്ഷണങ്ങളുമായി എത്തുന്നവരുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.സജീവ് പറഞ്ഞു. ചെമ്മരുതി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഒ.പി. 200ല്‍നിന്ന് 300 ആയി ഉയര്‍ന്നു. മറ്റ് പി.എച്ച്.സി.കളിലും ഇതേ അവസ്ഥയാണ്. എല്ലാ ആശുപത്രികള്‍ക്കുമുന്നിലും രാവിലെ പനിക്ക് ചികിത്സ തേടിയെത്തുന്നവരുടെ നീണ്ട നിര കാണാം. വൈറല്‍പ്പനി പടര്‍ന്നതോടെ സാധാരണക്കാരുടെ തൊഴില്‍ദിനങ്ങള്‍ നഷ്ടമാകുന്നു. ഒരാഴ്ചയോളം നീളുന്ന പനി കാരണം ജോലിക്ക് പോകാനാകാതെ കൂലിപ്പണിക്കാരുടെ ജീവിതം ദുരിതപൂര്‍ണമായിട്ടുണ്ട്. മിക്കയിടത്തും മഴക്കാലപൂര്‍വ ശുചീകരണങ്ങള്‍ ഫലപ്രദമാകാത്തതും വൈറല്‍പ്പനി പടരാന്‍ കാരണമായിട്ടുണ്ട്.
( Source: Mathrubhumi )

നിക്ഷേപകരെ കബളിപ്പിച്ച് ചിട്ടിക്കമ്പനി പൂട്ടി മുങ്ങിയതായി പരാതി
![]() |
| നിക്ഷേപകരെ കബളിപ്പിച്ച് ചിട്ടിക്കമ്പനി പൂട്ടി മുങ്ങിയതായി പരാതി |
വര്‍ക്കല: പുന്നമൂട്ടില്‍ നിക്ഷേപകരെ കബളിപ്പിച്ച് ധനകാര്യസ്ഥാപനം നടത്തിപ്പുകാര്‍ മുങ്ങിയതായി പരാതി. പൊന്നുംമഠത്തില്‍ ഫിനാന്‍സ് ആന്‍ഡ് ചിട്ടീസ് എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി. നിക്ഷേപകരുടെ പരാതിയില്‍ വര്‍ക്കല പോലീസ് കേസെടുത്തു. മെയ് 30ന് ശേഷമാണ് സ്ഥാപനം തുറക്കാതായത്.
സ്ഥാപനത്തിന്റെ പാരിപ്പള്ളിയിലെ പ്രധാന ഓഫീസും അന്നുമുതല്‍ അടഞ്ഞുകിടക്കുകയാണ്. ഇത് ശ്രദ്ധയില്‍പ്പെട്ട നിക്ഷേപകര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. നിക്ഷേപകരും ചിട്ടിയില്‍ ചേര്‍ന്നവരുമായ പത്തോളം പേര്‍ പരാതി നല്‍കിയിട്ടുണ്ട്. മീനാട് സ്വദേശികളാണ് സ്ഥാപനം നടത്തിവന്നതെന്ന് പോലീസ് പറഞ്ഞു. 50,000 രൂപ വരെയുള്ള ചിട്ടികള്‍ നടത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സ്ഥാപനം പോലീസ് പരിശോധിക്കുകയും രജിസ്റ്ററുകളും രസീതുകളും കണ്ടെടുക്കുകയും ചെയ്തു.
ഉടമകളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥാപനം പൂട്ടിയ വിവരമറിഞ്ഞ് കബളിപ്പിക്കപ്പെട്ട കൂടുതല്‍പേര്‍ പരാതിയുമായി പോലീസിനെ സമീപിക്കുന്നുണ്ട്.
5 new features of Inbox by Gmail you don't want to miss
If you've switched to using Inbox by Gmail, then you're probably painfully aware that some basic -- but nearly necessary -- features are missing. Fortunately, Google updated the app today with five new features. Among these are Trip bundles, Keep reminders appearing in the app, Swipe to delete, Signatures and Undo send.
Trip bundles and Keep reminders work automatically, but here are a few tips for the other new features:
- Swipe to delete
This setting was much anticipated by Inbox users, because marking every email as Done just wasn't cutting it. However, you'll have to enable it to make it work. Head to Settings > [account name] > Action when done with messages > Move to trash.
- Signatures
Ready to finally add your name, a quote or some other catchy information to your messages? Now you can by heading to Settings > [account name] > Signature > Toggle on and provide the signature text.
- Undo Send
Thankfully there's no steps to make this feature work, but you might be wondering where it is. When you send an email, you'll see a banner appear at the bottom of the page that lets you undo sending -- sort of like Labs feature available for Gmail on the Web.
Note: You will need to be on Inbox by Gmail version 1.8 for these features to work. If you don't see them after updating the app, try restarting your device.
What other features would you like to see? Share your ideas in the comments.
വര്‍ക്കല താലൂക്കായി
അതിവേഗം വികസിക്കുന്ന വര്‍ക്കലയുടെ തുടര്‍പുരോഗതിക്ക് താലൂക്ക് പദവി പ്രചോദനമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ താലൂക്കുകള്‍ എന്ന അധ്യായം തുറക്കാന്‍ മാറിമാറിവന്ന സര്‍ക്കാരുകള്‍ ഭയപ്പെട്ടിരുന്നു. ഏതൊക്കെ സ്ഥലങ്ങളാണ് ആവശ്യം, ഏതാണ് ഒഴിവാക്കേണ്ടത് എന്ന് തീരുമാനിക്കുന്നതിലെ ബുദ്ധിമുട്ടുകളായിരുന്നു കാരണം. ഈ സര്‍ക്കാര്‍ അതില്‍ തീരുമാനമെടുത്തു. വര്‍ക്കലയുടെ പ്രാധാന്യവും പ്രത്യേകതയും വര്‍ക്കല കഹാര്‍ എം.എല്‍.എ. നിരന്തരം ശ്രദ്ധയില്‍പ്പെടുത്തിയത് പുതുതായി അനുവദിച്ച 12 താലൂക്കുകളില്‍ ഒന്നായി വര്‍ക്കല മാറുന്നതിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ്. സര്‍ക്കാര്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന കാര്യത്തില്‍ നിശ്ചയദാര്‍ഢ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച റവന്യൂമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. 12 താലൂക്കുകളും 30 വില്ലേജുകളും സര്‍ക്കാര്‍ നിലവില്‍ വന്നശേഷം രൂപവത്കരിച്ചു. സ്വന്തമായി ഭൂമിയില്ലാത്ത കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കും. അനധികൃതമായി ഭൂമി കൈവശം വച്ചിരിക്കുന്നവര്‍ ഭൂമി സര്‍ക്കാരിന് വിട്ടുതരേണ്ടിവരും. റീസര്‍വേയുമായി ബന്ധപ്പെട്ടുയര്‍ന്ന പരാതികള്‍ പരിഹരിക്കും. ഒരു ജീവനക്കാരന് പോലും ജോലി നഷ്ടപ്പെടാതെ റീസര്‍വേ പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സിവില്‍സ്റ്റേഷന്‍ മന്ദിരത്തിന്റെ തറക്കല്ലിടലും ആദ്യ സര്‍ട്ടിഫിക്കറ്റ് വിതരണവും അടൂര്‍ പ്രകാശ് നിര്‍വഹിച്ചു.
ജില്ലാ കളക്ടര്‍ കെ.എന്‍.സതീഷ് റിപ്പോര്‍ട്ടവതരിപ്പിച്ചു. ബി.സത്യന്‍ എം.എല്‍.എ, വര്‍ക്കല നഗരസഭ ചെയര്‍മാന്‍ കെ.സൂര്യപ്രകാശ്, മുന്‍ എം.എല്‍.എ. അഡ്വ. കെ.മോഹന്‍കുമാര്‍, അഡ്വ. എസ്.സുന്ദരേശന്‍, അഡ്വ. കെ.സുദര്‍ശനന്‍, വി.രഞ്ജിത്ത്, ഐ.എസ്. ഷംസുദ്ദീന്‍, ഇലകമണ്‍ സതീശന്‍, അഡ്വ. ബി.രവികുമാര്‍, വര്‍ക്കല സജീവ്, അഡ്വ. എസ്.കൃഷ്ണകുമാര്‍, പി.എം.ബഷീര്‍, വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.റീന, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുബൈദ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ. രവീന്ദ്രന്‍ ഉണ്ണിത്താന്‍, എ.ബാലിക്, ശശീന്ദ്ര, ബുഷ്‌റ സാദിഖ്, അഡ്വ. ബി.ഷാലി, ബേബി രവീന്ദ്രന്‍, പി.സുരേഷ്‌കുമാര്‍, ഒ.ലിജ, ഉഷാകുമാരി, നഗരസഭ കൗണ്‍സിലര്‍ കെ.ജി.സുരേഷ്, ജോഷിബാസു, ശരണ്യാസുരേഷ്, ആര്‍.മോഹന്‍രാജ് എന്നിവര്‍ സംസാരിച്ചു. വര്‍ക്കല കഹാര്‍ എം.എല്‍.എ. സ്വാഗതവും തഹസില്‍ദാര്‍ എ.സി.ബാബു നന്ദിയും പറഞ്ഞു.
വര്‍ക്കലയുടെ താലൂക്ക് പദവിയുടെ ഉദ്ഘാടനത്തിന് സാക്ഷികളാകാന്‍ ആയിരങ്ങളാണ് എത്തിയത്. ഉദ്ഘാടനത്തിന് മുമ്പ് ഘോഷയാത്ര നടന്നു.
കഞ്ചാവ് വില്‌പനക്കാരന്‍ അറസ്റ്റില്‍
വര്‍ക്കല: പാപനാശം കേന്ദ്രീകരിച്ച് വന്‍തോതില്‍ കഞ്ചാവ് വില്പന നടത്തിവന്നയാളെ വര്‍ക്കല സി.ഐ. എസ്.ഷാജിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. ഇടവ തെക്കേവിള വീട്ടില്‍ അശോകന്‍(56)ആണ് അറസ്റ്റിലായത്.ഇയാളില്‍ നിന്ന് 20 പൊതി കഞ്ചാവും 9000 രൂപയും പിടികൂടി. പാപനാശത്തെ ചെറുകിടകച്ചവടക്കാര്‍ക്ക് കഞ്ചാവെത്തിച്ചിരുന്നത് ഇയാളാണെന്ന് പോലീസ് പറഞ്ഞു.
ഇടുക്കി, വയനാട് എന്നിവിടങ്ങളില്‍ നിന്നാണ് ഇയാള്‍ കഞ്ചാവെത്തിച്ചിരുന്നത്. ഇടവ റെയില്‍വേ ഗേറ്റിന് സമീപം കേന്ദ്രീകരിച്ചാണ് വില്പന നടത്തിവന്നത്. ഈ വര്‍ഷം മാര്‍ച്ച് 2ന് 150 ഗ്രാം കഞ്ചാവും 23,000 രൂപയുമായി ഇയാളെ അയിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ജയിലില്‍ നിന്നിറങ്ങി കച്ചവടം നടത്തവേയാണ് വീണ്ടും അറസ്റ്റിലായത്. 2009ലും 2011ലും എകൈ്‌സസും ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പാപനാശത്ത് കഞ്ചാവ് കച്ചവടം നടത്തിവന്ന രണ്ടുപേരെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വര്‍ക്കല എസ്.ഐ. ജെ.എസ്.പ്രവീണ്‍, അയിരൂര്‍ എസ്.ഐ. വി.എസ്.പ്രശാന്ത്, എ.എസ്.ഐ.മാരായ അനില്‍കുമാര്‍, ദെറാജുദ്ദീന്‍, ഉണ്ണികൃഷ്ണന്‍, ശ്രീജിത്ത് എന്നിവരുള്‍പ്പെട്ട സംഘമാണ് അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

15 വയസ്സുകാരിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍
വര്‍ക്കല: ബന്ധുവായ 15 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തു. വര്‍ക്കല കോട്ടുമൂല തൈക്കാവിന് സമീപം ചരുവിള വീട്ടില്‍ തന്‍സില്‍(33) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഏഴിനാണ് വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു.പെണ്‍കുട്ടിയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
11ന് ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. തന്‍സില്‍ രണ്ട് വിവാഹം കഴിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വര്‍ക്കല സി.ഐ. എസ്.ഷാജിയുടെ നേതൃത്വത്തില്‍ എസ്.ഐ. ജെ.എസ്.പ്രവീണ്‍, അഡീഷണല്‍ എസ്.ഐ. ബാലകൃഷ്ണന്‍, എ.എസ്.ഐ. മധുസൂദനക്കുറുപ്പ്, ഷുഹൈബ്, ഹക്കീം, ബിജു എന്നിവരുള്‍പ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

വര്‍ക്കല: ബാറില്‍ സംഘര്‍ഷം: ഒരാള്‍ക്ക് വെട്ടേറ്റു
റെയില്‍വേ സ്റ്റേഷന് സമീപമുള്ള ബാറിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. വെട്ടൂര്‍ സ്വദേശി മണികണ്ഠനാണ് വെട്ടേറ്റത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരാളെ അയിരൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വൈദ്യുതിവിതരണം തടസ്സപ്പെടും.
വൈദ്യുതി മുടങ്ങും.
മൈതാനം, റെയില്‍വേസ്റ്റേഷന്‍, ജവഹര്‍പാര്‍ക്ക്, മുണ്ടയില്‍, പുന്നമൂട് എന്നിവിടങ്ങളില്‍ December 15 നും.
മേല്‍വെട്ടൂര്‍, അഴുക്കന്‍വിള, അമ്മന്‍നട, ഷാപ്പുമുക്ക്, വലയന്റകുഴി എന്നിവിടങ്ങളില്‍ December 16നും.
അപ്പൂപ്പന്‍നട, കല്ലുമലക്കുന്ന്, മുനിക്കുന്ന്, വെന്നികോട്, അകത്തുമുറി എന്നിവിടങ്ങളില്‍ December 17നും

പ്രശസ്ത ചിത്രകാരന്‍ സി.എന്‍ കരുണാകരന്‍ അന്തരിച്ചു
കേരള ചിത്രകലാരംഗത്ത് മഹത്തായ സംഭാവനകള്‍ നല്‍കിയ സി.എന്‍ .കരുണാകരന്‍ 1940-ല്‍ ഗുരുവായൂരിലെ ബ്രഹ്മകുളത്തിലാണ് ജനിച്ചത്. മദ്രാസില്‍ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്റ് ക്രാഫ്ടില്‍ നിന്ന് കലാപഠനം പൂര്‍ത്തിയാക്കി. ഡി.പി.റോയ് ചൗധരിയും കെ.എസി.എസ്.പണിക്കറും അദ്ദേഹത്തിന്റെ ഗുരുനാഥന്മാരായിരുന്നു.
സ്വദേശത്തും വിദേശത്തുമായി ഒട്ടേറെ ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പിന് വേണ്ടി രേഖാചിത്രങ്ങള്‍ വരച്ചിട്ടുണ്ട്.
കേരള ലളിതകലാ അക്കാദമിയുടെ മുന്‍ അധ്യക്ഷനാണ്. കേരളത്തിലെ ആദ്യ സ്വകാര്യകലാപ്രദര്‍ശനശാലയായ 'ചിത്രകൂടം' അദ്ദേഹമാണ് ആരംഭിച്ചത്.
കേരള ലളിതകലാ അക്കാദമി ഫെല്ലോഷിപ്പ്, മലയാറ്റൂര്‍ രാമകൃഷ്ണന്‍ പുരസ്‌കാരം, പി.ടി. ഭാസ്‌കര പണിക്കര്‍ പുരസ്‌കാരം, കേരള ലളിതകലാ അക്കാദമി പുരസ്‌കാരം (മൂന്നു തവണ), മദ്രാസ് ലളിതകലാ അക്കാദമി പുരസ്‌കാരം, കേരള ലളിതകലാ അക്കാദമി ഫെലോഷിപ്പ്, മദ്രാസ് സര്‍ക്കാരിന്റെ ഏറ്റവും നല്ല വിദ്യാര്‍ത്ഥിക്കുള്ള പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.
അശ്വത്ഥാമാവ്, ഒരേ തൂവല്‍ പക്ഷികള്‍, അക്കരെ, പുരുഷാര്‍ത്ഥം, ആലീസിന്റെ അന്വേഷണം എന്നീ ചിത്രങ്ങള്‍ക്ക് കലാസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.
Varkala among first 30 tour destinations
Varkala: The palm-fringed paradise of South India, Varkala, has found a place among the first 30 of the 100 top ‘Best Value Index’ around the globe, according to a survey by travel search engine Trivago.
According to Trivago, an online travel meta search engine, Varkala enjoys the 28th position among a number of budget travel destinations. Including Varkala, five tourist destinations from India made it to the chart as affordable places to be visited.
The ‘Best Value Index’ is calculated based on the yearly average overnight price of a standard double room combined with the destination’s overall hotel reputation from over 82 million traveller reviews.
The spots selected will be the world’s top in terms of delivering the best value for your money.
Along with Varkala, Munnar also found a place in the chart at the 60th position.
Three more travel destinations from India were also included with Nashik at the 21st position, Jaisalmer in Rajasthan at 41 and Alibaug in Maharashtra at the 56th position.
Nashik has been voted as the best tourist- friendly city of the country this year where a night’s stay costs the travellers Rs 5,665.
The top 100 ‘Best Value Index’ was topped by Morocco’s Ait Benhaddou with an overnight stay in a standard double room in the city costing an average Rs 3,551.
Varkala beach, also known as Papanasam seaside, located between Alappuzha and Kovalam in Kerala has been the paradise of photography lovers for a while. It is the only place in south Kerala where cliffs are found adjacent to the Arabian Sea.
The price-comparison website enjoys a user base of 18 million people per month on its 30 international platforms.
The index is made according to the reviews and preferences of the users of the search engine
പെട്രോള്‍ വില ലിറ്ററിന് 31 പൈസ കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 31 പൈസ കൂടി. സംസ്ഥാന സര്‍ക്കാര്‍ വില്‍പന നികുതി പുന:സ്ഥാപിച്ചതിനാലാണ് വില വര്‍ധിക്കുന്നത്.പുതുക്കിയ വില വെള്ളിയാഴ്ച അര്‍ധരാത്രി പ്രാബല്യത്തില്‍ വന്നു.
എണ്ണക്കമ്പനികള്‍ പെട്രോള്‍ വില അടിക്കടി കൂട്ടിയതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ വില്‍പന നികുതി ഉപേക്ഷിച്ചത്.
എണ്ണക്കമ്പനികള്‍ പെട്രോള്‍ വില അടിക്കടി കൂട്ടിയതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ വില്‍പന നികുതി ഉപേക്ഷിച്ചത്.
സൗജന്യ മെഡിക്കല്‍ ക്യാമ്പ്
വര്‍ക്കല: തച്ചോട് പൗര സമിതിയുടെയും ചെമ്മരുതി പി.എച്ച്.സിയുടെയും നേതൃത്വത്തില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പും സൗജന്യ തിമിര ശസ്ത്രക്രിയയും 16ന്, 9 മുതല്‍ 2 വരെ തച്ചോട് ഗുരുവിലാസം വീട്ടില്‍ നടക്കും. ഗൈനക്കോളജി, ഇ.എന്‍.ടി, കാര്‍ഡിയോളജി, ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്‌സ് എന്നിവയുടെ സേവനം ക്യാമ്പില്‍ ലഭ്യമാകും.
ഫോണ്‍: 9846689497.
ഫോണ്‍: 9846689497.
ട്രോളിങ് നിരോധനം ഇന്ന് അര്‍ദ്ധരാത്രിമുതല്‍
യന്ത്രവത്കൃത ബോട്ടുകള്‍ക്കുള്ള മണ്‍സൂണ്‍കാല ട്രോളിങ് നിരോധനം
വെള്ളിയാഴ്ച അര്‍ദ്ധരാത്രി നിലവില്‍ വരും. നീണ്ടകര പാലത്തിനുതാഴെ
സ്പാനുകളില്‍ ചങ്ങലയിട്ട് ബോട്ടുകള്‍ കടലിലേക്ക് പ്രവേശിക്കുന്നത് തടയും.
47 ദിവസത്തേക്കാണ് ട്രോളിങ് നിരോധനം. ജൂലായ് 31 ന് ശേഷമേ ട്രോളിങ്
അനുവദിക്കൂ.
രാത്രികാല പവര്‍കട്ട് തല്‍ക്കാലത്തേക്ക് ഒഴിവാക്കും.
വൈദ്യുതിക്ഷാമത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ രാത്രികാല
പവര്‍ക്കട്ട് തല്‍ക്കാലത്തേക്ക് ഒഴിവാക്കാന്‍ കെഎസ്ഇബി തീരുമാനിച്ചു. ജൂണ്‍
16 മുതല്‍ പവര്‍ക്കട്ട് പിന്‍വലിക്കും. രാത്രി അരമണിക്കൂറായിരുന്നു
പവര്‍കട്ട്.
ഓണം വിപണിയുണർന്നു; വിലയും ഉയരുന്നു @ വർക്കല (Varkala)
വർക്കല: ഓണം വിപണിയുണർന്നതൊടെ അവശ്യസാധനങ്ങളുടെ വിലയും ഉയർന്നു. മുപ്പത്തിമൂന്നിനം ഭക്ഷ്യവസ്തുക്കളാണ് കഴിഞ്ഞ ഓണക്കാലത്ത് ത്രിവേണി സ്റ്റോറുകൾ വഴി ജനങ്ങൾക്ക് ന്യായവിലയ്ക്ക് ലഭിച്ചത്. അരിയും പലവ്യഞ്ജനങ്ങളും സബ്സിഡി നിരക്കിൽ ത്രിവേണിവഴി വിതരണം നടത്തിരുന്നു. എന്നാൽ ഇത്തവണ സ്ഥിതി മറിച്ചാണ്. അരിയും പലവ്യഞ്ജനങ്ങളുമുൾപ്പെടെ 13 ഇനം അവശ്യ സാധനങ്ങൾ മാത്രമാണ് ഓണം-റംസാൻകാലത്ത് വർക്കല പുത്തൻ ചന്തയിലെ ത്രിവേണിയിൽ എത്തിയിട്ടുള്ളൂ. അതുകാരണം തിരക്കും കുറവാണ്. കഴിഞ്ഞകൊല്ലം പ്രതിദിനം 3 ലക്ഷത്തിലധികം രൂപയുടെ കച്ചവടം നടന്നിരുന്നു. ഇത്തവണ ഒരുലക്ഷത്തിൽ താഴെയാണ് വിറ്റുവരവ്. എന്നാൽ റെയിൽവേസ്റ്റേഷനുസമീപം കൺസ്യൂമർഫെഡ് ആരംഭിച്ച ഓണം-റംസാൻ വിപണന മേളയിൽ കച്ചവടം പൊടിപൊടിക്കുന്നുണ്ട്. പൊതുവിലയിൽനിന്ന് വിലകുറച്ചാണ് സാധനങ്ങൾ വിൽക്കുന്നത്. അവശ്യസാധനങ്ങൾ എല്ലാംതന്നെ ഇവിടെയുണ്ട്. പൊതുവിപണിയിൽ വിലകുതിച്ചുയരുന്പോൾ നീതീസ്റ്റോറുകളിലും മാവേലിസ്റ്റോറുകളിലും നല്ലതിരക്കാണ് അനുഭവപ്പെടുന്നത്.
എസ്.എന്‍.ഡി.പി. ശിവഗിരി, വര്‍ക്കല യൂണിയന്‍റെ ഓണക്കിറ്റ് വിതരണം
വര്‍ക്കല (VARKALA): എസ്.എന്‍.ഡി.പി. ശിവഗിരി യൂണിയന് കീഴിലുള്ള ശാഖകളിലെ നിര്‍ദ്ധനര്‍ക്ക് ഓണത്തോടനുബന്ധിച്ച് ഓണക്കിറ്റ് വിതരണം ചെയ്യും. ശാഖാ പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ക്ക് ഓണപ്പുടവയും സമ്മാനിക്കും. 39 ശാഖകളില്‍ നിന്നുള്ള 1,500 പേര്‍ക്കാണ് ഓണക്കിറ്റ് വിതരണം ചെയ്യുന്നത്. മൈക്രോഫൈനാന്‍സ് പദ്ധതി പ്രകാരം 1.65 കോടി രൂപ ഇതോടനുബന്ധിച്ച് നല്‍കും.
വ്യാഴാഴ്ച വൈകീട്ട് മൂന്നിന് വര്‍ക്കല യുഡി ഓഡിറ്റോറിയത്തില്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വിതരണോദ്ഘാടനം നിര്‍വഹിക്കുമെന്ന് ശിവഗിരി യൂണിയന്‍ കണ്‍വീനര്‍ അജി എസ്.ആര്‍.എം. പത്രസമ്മേളനത്തില്‍ അറിയിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ജി. തൃദീപ്, ജോയ്‌സണ്‍ വര്‍ക്കല എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

[ Courtesy: mathrubhumi.com ]
വര്‍ക്കല : മദ്യപര്‍ക്കും അമിതവേഗക്കാര്‍ക്കും പിന്നാലെ നിരീക്ഷണ കണ്ണുമായി ഇന്റര്‍സെപ്റ്റര്‍
വര്‍ക്കല (VARKALA): മദ്യപിച്ചും അമിതവേഗം കാട്ടിയും നിരത്തുകളെ കൊലക്കളമാക്കി മാറ്റുന്ന ഡ്രൈവര്‍മാര്‍ക്ക് ശക്തമായ താക്കീതുമായി വര്‍ക്കലയില്‍ പോലീസിന്റെ ഇന്റര്‍സെപ്റ്ററെത്തി. നഗ്‌നമായ ഗതാഗതലംഘനം നടത്തുന്നവര്‍ക്ക് പിന്നാലെ നിരീക്ഷണ കണ്ണുമായി ഇന്റര്‍സെപ്റ്റര്‍ എപ്പോഴും ഉണ്ടാകും. സുതാര്യമല്ലാത്ത കറുത്ത ഫിലിം ഒട്ടിച്ചിരിക്കുന്ന വാഹനങ്ങളെയും ഇവര്‍ പിടികൂടും. ആറ് ലക്ഷം രൂപ വിലവരുന്ന വാഹനത്തില്‍ 30 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.
അമിതവേഗതയില്‍ ഓടുന്ന വാഹനങ്ങളെ കുടുക്കാനുള്ള റഡാര്‍ സംവിധാനമാണ് ഇതില്‍ പ്രധാനം. ഇതില്‍നിന്ന് പുറപ്പെടുന്ന ഇന്‍ഫ്രാറെഡ് രശ്മികള്‍ വാഹനത്തില്‍ പതിച്ചാണ് വേഗം നിര്‍ണയിക്കുന്നത്. നിശ്ചിത വേഗപരിധി കഴിഞ്ഞ് ഓടുന്ന വാഹനങ്ങളില്‍നിന്ന് പിഴ ഈടാക്കും. 300 രൂപവരെയാണ് പിഴ.
മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ ആല്‍ക്കോമീറ്ററും ഇന്റര്‍സെപ്റ്ററിലുണ്ട്. ഇതിന്റെ ഔട്ട്‌ലെറ്റില്‍ അഞ്ച് സെക്കന്‍ഡ് ഊതുമ്പോഴേക്കും അകത്തുകിടക്കുന്ന മദ്യത്തിന്റെ അളവറിയാന്‍ കഴിയും. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. ഓഫീസ് പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ ഇവര്‍ പരിശോധന നടത്തും.
മൂന്ന് ജില്ലകള്‍ക്ക് വേണ്ടിയാണ് ഒരു വാഹനം ക്രമീകരിച്ചിരിക്കുന്നത്. ഒരു മാസം ഇവിടെ സേവനം ഉണ്ടാകും. എസ്.ഐ. രാധാകൃഷ്ണന്‍, എ.എസ്.ഐ. മണികണ്ഠന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

വര്‍ക്കല : ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരിയില്‍ ഘോഷയാത്ര 31ന്, 18 വരെ രജിസ്റ്റര്‍ ചെയ്യാം
വര്‍ക്കല (VARKALA):158-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരിയില്‍ നിന്നുള്ള ജയന്തി ഘോഷയാത്ര 31നു നടക്കും. ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഘോഷയാത്ര വൈകീട്ട് അഞ്ചിന് ശിവഗിരിയില്‍ നിന്ന് പുറപ്പെടും. എസ്.എന്‍. കോളേജ്, വട്ടപ്ലാംമൂട്, പാലച്ചിറ, മരക്കടമുക്ക്, പുത്തന്‍ചന്ത, മൈതാനം, റെയില്‍വേ സ്റ്റേഷന്‍ ചുറ്റി രാത്രിയോടെ തിരികെയെത്തും.
ഘോഷയാത്രയില്‍ അലങ്കരിച്ച ഗുരുദേവറിക്ഷയ്ക്ക് അകമ്പടി സേവിച്ച് വാദ്യമേളങ്ങള്‍, നാടന്‍ കലാരൂപങ്ങള്‍, ശ്രീനാരായണ സന്ദേശങ്ങള്‍ വിളംബരം ചെയ്യുന്ന അലങ്കരിച്ച ഫ്‌ളോട്ടുകള്‍ എന്നിവയുണ്ടാകും. ഇതില്‍ പങ്കെടുക്കുന്ന മികച്ച ഫ്‌ളോട്ടുകള്‍, ഘോഷയാത്ര കടന്നുപോവുന്ന സ്ഥലങ്ങളിലെ ഗൃഹാലങ്കാരം, സ്ഥാപനാലങ്കാരം എന്നിവയ്ക്ക് ആഘോഷകമ്മിറ്റി സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അലങ്കരിച്ച ലോറികള്‍ക്ക് ഒന്നാംസമ്മാനമായി 15,000 രൂപയും എവര്‍റോളിങ് ട്രോഫിയും രണ്ടാംസമ്മാനമായി 10,000 രൂപയും എവര്‍റോളിങ് ട്രോഫിയും മൂന്നാംസമ്മാനമായി 6,000 രൂപയും ട്രോഫിയും നല്‍കും. ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഫ്‌ളോട്ടുകള്‍ 18ന് മുമ്പ് ശിവഗിരിയില്‍ പേര് രജിസ്റ്റര്‍ചെയ്യണമെന്ന് ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അറിയിച്ചു.

Subscribe to:
Posts
(
Atom
)