ഓണം വിപണിയുണർന്നു; വിലയും ഉയരുന്നു @ വർക്കല (Varkala)

No comments :

വർക്കല: ഓണം വിപണിയുണർന്നതൊടെ അവശ്യസാധനങ്ങളുടെ വിലയും ഉയർന്നു. മുപ്പത്തിമൂന്നിനം ഭക്ഷ്യവസ്തുക്കളാണ് കഴിഞ്ഞ ഓണക്കാലത്ത് ത്രിവേണി സ്റ്റോറുകൾ വഴി ജനങ്ങൾക്ക് ന്യായവിലയ്ക്ക് ലഭിച്ചത്. അരിയും പലവ്യഞ്ജനങ്ങളും സബ്സിഡി നിരക്കിൽ ത്രിവേണിവഴി വിതരണം നടത്തിരുന്നു. എന്നാൽ ഇത്തവണ സ്ഥിതി മറിച്ചാണ്. അരിയും പലവ്യഞ്ജനങ്ങളുമുൾപ്പെടെ 13 ഇനം അവശ്യ സാധനങ്ങൾ മാത്രമാണ് ഓണം-റംസാൻകാലത്ത് വ‌ർക്കല പുത്തൻ ചന്തയിലെ ത്രിവേണിയിൽ എത്തിയിട്ടുള്ളൂ. അതുകാരണം തിരക്കും കുറവാണ്. കഴിഞ്ഞകൊല്ലം പ്രതിദിനം 3 ലക്ഷത്തിലധികം രൂപയുടെ കച്ചവടം നടന്നിരുന്നു. ഇത്തവണ ഒരുലക്ഷത്തിൽ താഴെയാണ് വിറ്റുവരവ്. എന്നാൽ റെയിൽവേസ്റ്റേഷനുസമീപം കൺസ്യൂമർഫെഡ് ആരംഭിച്ച ഓണം-റംസാൻ വിപണന മേളയിൽ കച്ചവടം പൊടിപൊടിക്കുന്നുണ്ട്. പൊതുവിലയിൽനിന്ന് വിലകുറച്ചാണ് സാധനങ്ങൾ വിൽക്കുന്നത്. അവശ്യസാധനങ്ങൾ എല്ലാംതന്നെ ഇവിടെയുണ്ട്. പൊതുവിപണിയിൽ വിലകുതിച്ചുയരുന്പോൾ നീതീസ്റ്റോറുകളിലും മാവേലിസ്റ്റോറുകളിലും നല്ലതിരക്കാണ് അനുഭവപ്പെടുന്നത്.

[ Courtesy: keralakaumudi.com ]

No comments :

Post a Comment