വര്‍ക്കല : വൃക്കകള്‍ തകര്‍ന്ന യുവതി ചികിത്സാസഹായം തേടുന്നു
വര്‍ക്കല (VARKALA): ഇരുവൃക്കകളും തകരാറിലായ യുവതി ശസ്ത്രക്രിയക്കും ചികിത്സാ ചെലവിനുമായി സഹായം തേടുന്നു. ചിലക്കൂര്‍ രാജേശ്വരി വിലാസത്തില്‍ മഞ്ജു (28)വാണ് സുമനസുകളുടെ കാരുണ്യം തേടുന്നത്.
വൃക്കകളുടെ പ്രവര്‍ത്തനം നിലച്ച് രോഗം മൂര്‍ഛിച്ച അവസ്ഥയിലാണ് ഇവര്‍. ആഴ്ചയില്‍ രണ്ട് ഡയാലിസിസ് വേണ്ടിവരുന്നു. സ്ഥിതി മെച്ചപ്പെടുത്താന്‍ അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നാണ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതിനുള്ള വലിയ തുക കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുകയാണ് മഞ്ജുവിന്റെ വീട്ടുകാര്‍.
ഉണ്ടായിരുന്ന പത്ത് സെന്റ് വിറ്റാണ് ഇതുവരെ ചികിത്സ നടത്തിയത്. ഇപ്പോള്‍ വാടകവീട്ടിലാണ് താമസം. സഹോദരന്റെ തുച്ഛമായ വരുമാനത്തിലാണ് വീട്ടുചെലവുകളും വാടകയും കണ്ടെത്തുന്നത്. ശസ്ത്രക്രിയക്കും മറ്റുമായി എട്ട് ലക്ഷം രൂപയോളം വേണ്ടിവരുമെന്നാണ് പറയുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇത്രയും വലിയൊരു തുക കണ്ടെത്തുക വീട്ടുകാരെ സംബന്ധിച്ചിടത്തോളം പ്രയാസമാണ്.
മഞ്ജുവിന്റെ ചികിത്സാച്ചെലവുകള്‍ സ്വരൂപിക്കാനായി വാര്‍ഡ് കൗണ്‍സിലര്‍ കോവിലകം മണികണ്ഠന്‍ അധ്യക്ഷനായി ഒരു ചികിത്സാ സഹായകമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. എസ്.ബി.ഐ. വര്‍ക്കല ശാഖയില്‍ അക്കൗണ്ടും തുറന്നു. നമ്പര്‍: 32450689408. ഫോണ്‍: 8086636881.
[ Courtesy: mathrubhumi.com ]

Subscribe to:
Post Comments
(
Atom
)
No comments :
Post a Comment