വര്‍ക്കല : ശാലിനിയെ സഹായിക്കാന്‍ തൊഴിലുറപ്പുകാരും; 30,000 രൂപ കൈമാറി
വര്‍ക്കല (VARKALA):അച്ഛനും അമ്മയും അനുജനും നഷ്ടപ്പെട്ട മുത്താന ഹൗസിങ് കോളനിയില്‍ ശാലിനിക്ക് (29) ഇപ്പോള്‍ ഒറ്റപ്പെടലിന്റെ നൊമ്പരമില്ല. നാട്ടുകാര്‍ സ്വന്തം മകളും അനുജത്തിയുമായി ഈ യുവതിയെ ഏറ്റെടുക്കുകയും ഉദാരമായി സഹായിക്കുകയും ചെയ്തതോടെ ശാലിനിക്ക് വിവാഹവുമായി. വിവിധ കോണുകളില്‍ നിന്ന് സഹായം ലഭിച്ചതോടെ 26ന് ഇവള്‍ക്ക് ഒരു പങ്കാളിയാകും. ചാത്തന്നൂര്‍ വരിഞ്ഞം സ്വദേശിയാണ് വരന്‍.
ശാലിനിയുടെ വിവാഹവുമായി ബന്ധപ്പെട്ട സദ്യവട്ടങ്ങള്‍ ഒരുക്കുന്നതിന് ചെമ്മരുതിയിലെ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ 30,000 രൂപ സ്വരൂപിച്ച് നല്‍കി. തുച്ഛമായ വരുമാനത്തില്‍നിന്ന് സ്വരുക്കൂട്ടിയ വിഹിതം നല്‍കി ഈ തൊഴിലാളികള്‍ വലിയൊരു മാതൃക കാട്ടുകയായിരുന്നു.
കഴിഞ്ഞദിവസം ചെമ്മരുതി പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ ശാലിനി സഹായസമിതി സെക്രട്ടറി കോവൂര്‍ അനിലിന് തൊഴിലാളികള്‍ തുക കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സഞ്ജയന്‍, പഞ്ചായത്ത് അംഗം ലിനീസ്, സെക്രട്ടറി സുരേന്ദ്രന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. ഗോപകുമാര്‍, തൊഴിലുറപ്പ് ഓവര്‍സിയര്‍ ഷിജി തുടങ്ങിയവര്‍ പങ്കെടുത്തു.

[ Courtesy: mathrubhumi.com ]
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment